Type Here to Get Search Results !

Bottom Ad

കാട്ടാന ഭീതി വിട്ടൊഴിയാതെ കാനത്തൂര്‍; നാട്ടുകാര്‍ ദ്രുതകര്‍മ്മസേനയുടെ സഹായംതേടി


ബോവിക്കാനം: (www.evisionnews.in)  കാട്ടാനശല്യം വിട്ടൊഴിയാതെ കാനത്തൂര്‍ ഗ്രാമം പേടിച്ചുവിറക്കുന്നു. നാലുദിവസമായി ഉറക്കമില്ലാത്ത രാത്രിയാണ് ഇന്നാട്ടുകാര്‍ക്ക്. ഓട്ടക്കാട്, പേരടുക്കം ഭാഗത്ത് മൂന്ന് ആനയാണ് വന്‍തോതില്‍ കൃഷിനശിപ്പിച്ചത്. ഇന്നലെ തൈര ചന്തുനായരുടെ 15 കവുങ്ങും അഞ്ച് തെങ്ങും നശിപ്പിച്ചു. ബാലടുക്കം പേരടുക്കം അടുക്കം മേഖലയില്‍ തമ്പടിച്ച ആനകളെ ഓടിക്കാന്‍ വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.മുമ്പത്തെപ്പോലെ പടക്കം പൊട്ടിച്ചാലൊന്നും ആനകള്‍ പിന്മാറുന്നില്ല. പലയിടത്തും പുകയിട്ടാണ് ആനകളെ തല്‍ക്കാലത്തേക്ക് ഓടിക്കുന്നത്. മൂന്നുദിവസമായി നൂറുകണക്കിന് നാട്ടുകാര്‍ പുലര്‍ച്ചെവരെ ആനകളെ തുരത്താന്‍ ജനവാസമേഖലയില്‍ കാവലാണ്. വനംവകുപ്പ് ജീവനക്കാരും ഉറക്കമൊഴിച്ച് ആനയെ തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. ആനകളെ ഉള്‍വനത്തിലേക്ക് ഓടിക്കാന്‍ ദ്രുതപ്രതികരണ സേനയുടെ സഹായം തേടിയിട്ടുണ്ട്.

evisionnews


Keywords: wild elephant, Kanathoor village, rapid action force, forest 

Post a Comment

0 Comments

Top Post Ad

Below Post Ad