കാസര്‍കോട് (www.evisionnews.in): സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ 27,28,29 തീയതികളില്‍ കാസര്‍കോട് വച്ച് നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. മൂന്നുവേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. വോളിബാള്‍, ടെന്നിസ്, ബോള്‍ബാറ്റ്മിന്റണ്‍ എന്നി മൂന്നു ഇനങ്ങളുടെ മത്സരം താളിപ്പടുപ്പ് മൈതാനത്തും ചെസ്സ് അടുക്കത്തുബയല് ഹയര്‍സെക്കന്ററി സ്‌കൂളിലും ക്രിക്കറ്റ് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും നടക്കും. 13 ജില്ലകളില്‍നിന്നായി 816 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. നാളെ രാവിലെ മുതല്‍ കുട്ടികള്‍ കാസര്‍കോട്ട് വന്നെത്തും. 27ന് രാവിലെ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഗെയിംസ് ഉദ്ഘാടനം ചെയ്യും. 29ന് നടക്കുന്ന സമാപന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളദേവി ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ഡിഡിഇ സി രാഘവന്‍, കെ എം ബാലന്‍, നഗരസഭ കൗണ്‍സിലര്‍ എം നാരായണന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
എന്നാല് സ്ഥലപരിമിതിമൂലം ദുരിതമായിത്തീര്‍ന്ന കായിക മേള നടന്ന താളിപ്പടുപ്പ് മൈതാനിയില്‍ തന്നെയാണ് ഇത്തവണത്തെ സ്‌കൂള്‍ ഗെയിംസും വിരുന്നെത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ ദുരിതങ്ങള്‍ കണ്ടിട്ടും ഈ ഗ്രൗണ്ട് തന്നെ തെരെഞ്ഞെടുത്തതില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഭാഗത്ത് നിന്ന് ശക്തമായ അമര്‍ഷം ഉയര്‍ന്നുവന്നിട്ടുണ്ട്.

Keywords: Kasaragod-school-games-tennis-press meet-thalippaduppu-inaguration-na nellikkunnu

Post a Comment
0 Comments