ഉദുമ (www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലീ ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് എം.ഐ.സി കാമ്പസ് യൂണിറ്റ് സംഘടിപ്പിക്കുന്ന നബാത്തുല്‍ ഖൈര്‍ ക്യാമ്പസ് ഹരിതവത്ക്കരണ പരിപാടിക്ക് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ തുടക്കമായി. എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മൗലവി മരത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പള്‍ നൗഫല്‍ ഹുദവി കൊടുവള്ളി, ശമീം ഉളിയത്തടുക്ക, ഫൈസല്‍ ബാറഡുക്ക, മിനാസ് ദേളി, ആബിദ് കുണിയ, ബാശിദ് ബംബ്രാണി, റാശിദ് തൃക്കരിപ്പൂര്‍, ഹബീബ് ചെര്‍ക്കള, ഉബൈദ് കുണിയ, ദാവൂദ് മണിയൂര്‍, ഫിറോസ് ചാനടുക്കം, ആബിദ് ആമത്തല, റിയാസ് പൊവ്വല്‍ സംബന്ധിച്ചു.
Keywords: Kasaragod-uduma-skssf-nabathulkair campus-haritha-paripadi

Post a Comment
0 Comments