Type Here to Get Search Results !

Bottom Ad

മതസൗഹാര്‍ദ്ദത്തിന്റെ വേദിയായി നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ഡിസംബര്‍ 10ന് ആരംഭിക്കും


നെല്ലിക്കുന്ന്: (www.evisionnews.in) മതസൗഹാര്‍ദ്ദത്തിന്റെ വേദിയായി തങ്ങള്‍ ഉപ്പാപ്പ ഉറൂസ് നെല്ലിക്കുന്ന് മുഹ്‌യിദ്ദീന്‍ ജുമുഅത്ത് പള്ളിയില്‍ ഡിസംബര്‍ 10ന് ആരംഭിക്കും. പള്ളി പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഹനീഫ് വലിയുള്ളാഹി തങ്ങള്‍ ഉപ്പാപ്പളുടെ സ്മരണാര്‍ത്ഥമാണ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഉറൂസ് സംഘടിപ്പിക്കുന്നത്.11 ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ മത സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. 
മറ്റു ഉറൂസുകളില്‍ നിന്ന് വിഭിന്നമായി ധാരാളം അന്യമതവിശ്വാസികളും പങ്കെടുക്കുന്നുണ്ട് എന്നതാണ് ഇവിടത്തെ പ്രത്യേകത. ഒരു ലക്ഷത്തിലധികം പേര്‍ക്കുള്ള അന്നദാനം ഡിസംബര്‍ 21ന് രാവിലെ വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി പ്രസിഡന്റ് പൂന അബ്ദുല്‍ റഹ്മാന്‍ ഹാജി, സെക്രട്ടറി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഹനീഫ് നെല്ലിക്കുന്ന് ,കേളുവളപ്പില്‍ ഇബ്രാഹിം, എന്‍.എ.അബ്ദുല്‍ഖാദര്‍, എ.കെ.അബൂബക്കര്‍ ഹാജിതുടങ്ങിയവര്‍ സംബന്ധിച്ചു.

evisionnews

Keywords: Nellikkunn, Uppapa Uroos, December 10 start, N.A Nellikkunn M.L.A

Post a Comment

0 Comments

Top Post Ad

Below Post Ad