പക്ഷികളില്‍ വരുന്ന വൈറല്‍ പനിയാണ് പക്ഷിപ്പനി. ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത. രോഗബാധിതമായ പക്ഷികളുടെ സാമീപ്യം പന്നിയടക്കമുള്ള മറ്റു വളര്‍ത്തു മൃഗങ്ങളിലേക്കും രോഗം പടരാന്‍ സാധ്യതയുണ്ട്. ഇവയുമായുള്ള സമ്പര്‍ക്കം മനുഷ്യരിലേക്കും വൈറസ് പടരാനിടയാക്കുന്നു. രോഗം കണ്ടെത്തിയാല്‍
ഒസെല്‍ടാമിവിര്‍ (Oseltamivir) എന്ന മരുന്നാണ് മനുഷ്യര്‍ക്ക് സാധാരണയായി നല്‍കുക
ഒസെല്‍ടാമിവിര്‍ (Oseltamivir) എന്ന മരുന്നാണ് മനുഷ്യര്‍ക്ക് സാധാരണയായി നല്‍കുക
ഏവിയന്‍ ഇന്‍ഫഌവന്‍സ എന്ന വൈറസ് പക്ഷികളുടെ വിസര്‍ജ്യത്തിലൂടെയും ശരീരദ്രവങ്ങള്‍ വഴി വായുവിലൂടെയുമാണ് പകരുന്നത്. സാധാരണ പനി, തലവേദന, ശരീരവേദന, മൂക്കൊലിപ്പ്, ചുമ, കഫക്കെട്ട്, മഞ്ഞ നിറത്തിലുള്ള കഫം, ശ്വാസം മുട്ടല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. പ്രതിരോധ ശേഷി കുറഞ്ഞവരിലും പ്രമേഹമുള്ളവരിലും പനി കൂടി ന്യൂമോണിയ ആകാനുള്ള സാധ്യതയുണ്ട്. മരണവും സംഭവിക്കാം. ഗര്‍ഭിണിക്ക് രോഗബാധയുണ്ടായാല്‍ ശിശുവിന്റെ വളര്‍ച്ച മുരടിക്കും, വൈകല്യങ്ങളുമുണ്ടാകാം.
താറാഴ്-കോഴി കര്‍ഷകരും പക്ഷി വളര്‍ത്തലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും വ്യക്തി ശുചിത്വം പാലിക്കണം. ദേഹത്ത് മുറിവുള്ളപ്പോള്‍ പക്ഷിമൃഗാദികളുമായി ഇടപഴകരുത്. പനിയോ തൊണ്ടവേദനയോ വന്നാല്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാകണം. രോഗം പിടിപെട്ട പക്ഷികളെ കൂടുതല്‍ പകരുന്നതിന് മുമ്പ് കൊല്ലണം.
പക്ഷികളില്‍ നിന്നും മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് രോഗം ആദ്യം പടര്‍ന്നത് 1997ലാണെന്ന് രോകാരോഗ്യസംഘടന വിലയിരുത്തുന്നു. ചൈനയിലെ ഹോങ്കോങ്ങിലാണ് ആദ്യമായി പടര്‍ന്നത്. അന്ന് പനിപിടിച്ച് ഒട്ടേറെ മരണങ്ങളുണ്ടായി. ചൈനയ്ക്ക് പിന്നാലെ ഏഷ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും പക്ഷിപ്പനി മനുഷ്യനിലേക്ക് പടര്‍ന്നു. 2003ലും 2004ലും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കുമൊക്കെ രോഗമെത്തി. പക്ഷിപ്പനി പിടിപെട്ടാല്‍ പ്രദേശത്തെ പക്ഷികളെ ചുട്ടുക്കൊല്ലുന്നതാണ് പ്രതിവിധി. 2005ല്‍ വിയറ്റ്‌നാമിലുണ്ടായ പക്ഷിപ്പനിയെത്തുടര്‍ന്ന് 140 ദശലക്ഷം പക്ഷികളെ ചുട്ടുകൊന്നിട്ടുണ്ടെന്നാണ് കണക്ക്.
Keywords: Pakshippani, human being, China, Viatnam, Kozhi, Tharav, Evian influence, viatnam,

Post a Comment
0 Comments