മംഗലാപുരം: (www.evisionnews.in) കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാരുടെ റിട്ടയര്‍പ്രായം 65 വയസ്സായി ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി യു ടി ഖാദര്‍ അറിയിച്ചു.നിലവില്‍ 60 വയസ്സാണ് റിട്ടയര്‍ പ്രായപരിധി. നിരവധി സീനിയര്‍ റിട്ട. ഡോക്ടര്‍മാരില്‍നിന്നും ഇത്തരത്തില്‍ രോഗികളെ ചികിത്സിക്കാന്‍ തയ്യാറാണെന്നു കാണിച്ച് കത്തുകിട്ടിയിട്ടുണ്ട്. ഇവരുടെ സേവനം വീണ്ടും ഡോക്ടര്‍മാരുടെ കുറവുമൂലം ബുദ്ധിമുട്ടുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ വിനിയോഗിക്കും. ഗൈനക്കോളജിസ്റ്റ്, അനസ്ത്യസ്യോളോജിസ്റ്റ്‌സ്, ജനറല്‍സര്‍ജര്‍, പീഡിയാട്രിഷ്യന്‍ ആന്റ് ഫിസിഷ്യന്‍ തുടങ്ങിയ മേഖലയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഇത്തരത്തില്‍ നികത്താനാകും. കരാര്‍ വ്യവസ്ഥയില്‍ പ്രതിമാസം 50000രൂപയാണ് ഇവരുടെ ശമ്പളംമായി നിശ്ചയിച്ചിരിക്കുന്നതെന്നും മന്ത്രി യു ടി ഖാദര്‍ മംഗലാപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗൈനക്കോളജിസ്റ്റ്, അനസ്ത്യസ്യോളോജിസ്റ്റ്‌സ്, ജനറല്‍സര്‍ജര്‍, പീഡിയാട്രിഷ്യന്‍ ആന്റ് ഫിസിഷ്യന്‍ തുടങ്ങിയ മേഖലയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഇത്തരത്തില്‍ നികത്താനാകുമെന്ന് ആരോഗ്യമന്ത്രി യു ടി ഖാദര്‍ അറിയിച്ചു.
Keywords: Manglore, Karnnataka, Sarkar, Hospital, retired, health department minister, U.T Khader

Post a Comment
0 Comments