Type Here to Get Search Results !

Bottom Ad

ഡിസംബര്‍ മൂന്നിന് വ്യാപാരി ഹര്‍ത്താല്‍


തിരുവനന്തപുരം: (www.evisionnews.in)  കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിനു സംസ്ഥാനവ്യാപകമായി കടയടപ്പു സമരം നടത്തും. അന്യായമായി കടകള്‍ പരിശോധിച്ചു ജാമ്യമില്ലാവകുപ്പു ചുമത്തി വ്യാപാരികളെ അറസ്റ്റ് ചെയ്യുന്ന നടപടിയില്‍ പ്രതിഷേധിച്ചാണു സമരമെന്നു സംസ്ഥാന പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമരത്തിന്റെ ഭാഗമായി മൂന്നിനു സെക്രട്ടേറിയറ്റ് ഉപരോധിക്കും. സര്‍ക്കാരിന്റെ സാമ്പത്തികമാന്ദ്യത്തിന്റെ പേരിലാണു, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇല്ലാതിരുന്ന പരിശോധന പുനരാരംഭിച്ചത്. വാറ്റ് നിയമത്തില്‍ കടപരിശോധന ഇല്ലെന്നിരിക്കെയാണ് ഉദ്യോഗസ്ഥരുടെ നടപടി. നവംബര്‍ 20നു കാസര്‍ഗോഡ് നിന്ന് ആരംഭിച്ച തൊഴില്‍ സംരക്ഷണ ജാഥ ഡിസംബര്‍ രണ്ടിന് തലസ്ഥാനത്തെത്തും.

evisionnews


Keywords: Kerala Vyapari vyavasayi ekopana samithi harthal
Tags

Post a Comment

0 Comments

Top Post Ad

Below Post Ad