Type Here to Get Search Results !

Bottom Ad

ഹ്യൂസിന്‍റെ മരണം: ഇന്ത്യ- ആസ്ത്രേലിയ ആദ്യ ടെസ്റ്റ് മത്സരം മാറ്റിവെച്ചു


മെല്‍ബണ്‍: (www.evisionnews.in)  ഇന്ത്യ-ആസ്ത്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം മാറ്റിവച്ചതായി ആസ്ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.ഡിസംബര്‍ 4ന് നടക്കാനിരുന്ന മത്സരം ഫിലിപ് ഹ്യൂസിന്റെ മരണത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. പുതുക്കിയ തിയതി നിശ്ചയിച്ചിട്ടില്ല.
ആസ്ത്രേലിയന്‍ താരങ്ങള്‍ ഹ്യൂസിന്റെ മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും മുക്തരായിട്ടില്ലെന്ന് ക്രിക്കറ്റ് ആസ്ത്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ജയിംസ് സുതര്‍ലാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
ചൊവ്വാഴ്ച ആസ്ത്രേലിയയിലെ പ്രാദേശിക മത്സരത്തിനിടെ ബൗണ്‍സര്‍ തലയ്ക്ക് കൊണ്ട് ഗുരുതരമായി പരുക്കേറ്റ ഫിലിപ്പ് ഹ്യൂസ് വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
ഫിലിപ് ഹ്യൂസിന്റെ സംസ്‌കാര ചടങ്ങുകള്‍ ഡിസംബര്‍ മൂന്നിനായിരിക്കുമെന്ന് അദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. ഹ്യൂസിന്റെ ജന്മനാടായ മാക്‌സ് വില്ലയിലെ കത്തോലിക്കാ ദേവാലയത്തിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.



Keywords: melbourn, Philip Hues, Test serious, first match, postpone
Tags

Post a Comment

0 Comments

Top Post Ad

Below Post Ad