പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടങ്ങളും വൃത്തിഹീനമായ ശോച്യാലയങ്ങളും കാടുപിടിച്ചുകിടക്കുന്ന ഫ്‌ളാറ്റ് ഫോമുകളും ഇടിഞ്ഞുവീഴാറായ ജീവനക്കാരുടെ ക്വാട്ടേഴ്‌സുകളുമാണ് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള റെയില്‍വെ സ്റ്റേഷനിലുള്ളത്. ഒരു ലോക്കല്‍ ട്രെയിനും മലബാര്‍ എക്‌സ്പ്രസിനുമല്ലാതെ മറ്റു തീവണ്ടികള്‍ക്കൊന്നും ഇവിടെ സ്റ്റോപ്പില്ല. സ്റ്റേഷനിലെ വികസനമാവശ്യപ്പെട്ട് നിരവധി തവണ റെയില്‍വെ അധികാരികളെയും മന്ത്രിമാരെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ദീര്‍ഘദൂര ട്രെയിനുകളായ ഏറനാട്, നേത്രാവതി, മംഗളാ എക്‌സ്പ്രസ് എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കുക, അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സൂചനാ സത്യാഗ്രഹമിരിക്കുന്നതെന്നും പൗരസമിതി ഭാരവാഹികള്‍ അറിയിച്ചു.
ഗിരീഷ് പൊതുവാള്‍, കെ.എഫ് ഇഖ്ബാല്‍മഹ്മൂദ് കൈക്കമ്പ, മുഹമ്മദ് സീഗന്റടി, മുഹമ്മദ് ബുള്ളറ്റ്, ഖാദര്‍ പത്വാടി, മുഹമ്മദ് മദക്കം, ഹമീദ് കോസ്‌മോസ് സംബന്ധിച്ചു.
Keywords: Kasaragod-uppala-railwaystaion-December-paurasamithi-sathyagrah

Post a Comment
0 Comments