Type Here to Get Search Results !

Bottom Ad

സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ റാലി ഡിസംബര്‍ 5ന്


കാസര്‍കോട് (www.evisionnews.in): സംയുക്ത ട്രേഡ് യൂണിയന്‍ ദേശീയ സമിതി ആഹ്വാനമുസരിച്ച് ഡിസംബര്‍ 5 ന് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കാസര്‍കോട് നഗരത്തില്‍ റാലിയും പൊതുയോഗവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് കറന്തക്കാട് നിന്നാരംഭിക്കുന്ന പ്രകടനം പുതിയ ബസ്റ്റാന്റില്‍ സമാപിക്കും. 
എന്‍.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എ അബ്ദു റഹിമാന്‍ അധ്യക്ഷത വഹിക്കും. തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി പ്രക്ഷോഭം നടത്തുത്. 
വാര്‍ത്താസമ്മേളനത്തില്‍ ടി.കെ രാജന്‍, ടി കൃഷ്ണന്‍, വി.വി ദാമോദരന്‍, കെ.വി കൃഷ്ണന്‍, ഷാഹുല്‍ ഹമീദ്, സി.എം.എ ജലീല്‍, ഷെരീഫ് കൊടവഞ്ചി എന്നിവര്‍ സംബന്ധിച്ചു. 



Keywords: Kasaragod-tradeunion-district-rally-december

Post a Comment

0 Comments

Top Post Ad

Below Post Ad