കാഞ്ഞങ്ങാട് (www.evisionnews.in): ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിന്റെ കുശാല്‍ നഗറിലെ പോളിടെക്‌നിക് ക്യാമ്പസിലെ വെള്ളക്കെട്ടില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ അറസ്റ്റിലായി പരവനടുക്കത്തെ ബാലമന്ദിരത്തില്‍ പാര്‍പ്പിക്കപ്പെട്ട സഹപാഠികളായ രണ്ട് കൊലയാളികള്‍ക്കും ജാമ്യം അനുവദിക്കുന്നതിനെതിരെ കേസ് അന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷ് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി.
അഭിലാഷിന്റെ മരണവുമായി ബന്ധപ്പെട്ട ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങിയാല്‍ അത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം ഈ കേസിന്റെ അന്വേഷണം കോഴിക്കോട് ക്രൈംബ്രാഞ്ച് രണ്ട് ദിവസത്തിനകം ഏറ്റെടുക്കുമെന്നും ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി ഉത്തരവിട്ടിട്ടുണ്ടെന്ന കാര്യവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതായി അറിയുന്നു.
പതിനാല് ദിവസമായി പ്രതികള്‍ ബാലമന്ദിരത്തില്‍ കഴിയുകയാണ്. രണ്ട് ദിവസം പകല്‍ വിശദമായി ചോദ്യം ചെയ്യാന്‍ ഇവരെ പോലീസിന് വിട്ടുകിട്ടിയിരുന്നു. പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് ഇന്ന് പരിഗണിക്കും.
Keywords: Kasaragod-police-report-submitted-infrontof court
.jpg)
Post a Comment
0 Comments