കാസര്‍കോട്: (www.evisionnews.in) പോളിസി റിസര്‍ച്ച് സെന്റര്‍ ബംഗ്ലാദേശില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ മുട്ടത്തൊടി സ്വദേശി പങ്കെടുക്കും. കേന്ദ്രസര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയും മുട്ടത്തൊടി, ഹിദായത്ത് നഗര്‍ സ്വദേശിയുമായ അഹമ്മദ് കബീറിനാണ് ഇത്തരമൊരു അവസരം ലഭിച്ചത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളുടെ വികസന സൂചികകളെക്കുറിച്ചുള്ള പ്രബന്ധമാണ് അഹമ്മദ് കബീര്‍ ഡിസംബര്‍ 4 മുതല്‍ 7 വരെ നടക്കുന്ന കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുക. കേന്ദ്രസര്‍വ്വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം തലവന്‍ ഡോ.അബ്ദുള്‍ കരീമിന്റെ കീഴിലാണ് അഹമ്മദ് കബീര്‍ പ്രബന്ധം തയ്യാറാക്കിയത്. എന്‍.എസ്.എസ് സംസ്ഥാന ജേതാവാണ് അഹമ്മദ് കബീര്‍.
Keywords: International conference, Muttathody native, Policy research center, Bangladesh, Central University

Post a Comment
0 Comments