കാസര്‍കോട് (www.evisionnews.in): വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനിലൂടെ പേരു ചേര്‍ക്കുന്നതിനുള്ള അവസരം 30വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചു. ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായാണിത്.
ഒക്ടോബര്‍ 30മുതല്‍ നവംബര്‍ 25 വരെയായിരുന്നു നേരത്തെ അവസരംനല്‍കിയത്. എന്നാല്‍ ഓണ്‍ലൈന്‍സൈറ്റുകള്‍ തിരക്കായതിനാലാണ് അവസരം നീട്ടികൊടുത്തത്. പഴയ ഫോട്ടോ മാറ്റേണ്ടവര്‍ക്കും തെറ്റു തിരുത്തേണ്ടവര്‍ക്കും അപേക്ഷ നല്‍കാം. ജനുവരി ഒന്നിന് പുതിയ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. തിരുത്തലുകള്‍ വരുത്തികൊണ്ടുള്ള അന്തിമ പട്ടിക ജനുവരി 5ന് പ്രസിദ്ധീകരിക്കും.കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമുള്ള എവിടെ നിന്നും 24 മണിക്കൂറും അപേക്ഷിക്കാം.എന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
Keywords: Kasaragod-election-extented-date-voter-record

Post a Comment
0 Comments