Type Here to Get Search Results !

Bottom Ad

പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ല: ഗവ. കരാരുകാര്‍ ഡിസംബര്‍ 1ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസമിരിക്കും


കാസര്‍കോട് (www.evisionnews.in): ചില വന്‍കിട കരാറുകാര്‍ക്ക് നിര്‍മാണ പ്രവര്‍ത്തികള്‍ മറിച്ചുകൊടുക്കുകയും ചെറുകിട കരാറുകാരെ ഈ മേഖലയില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ കരിനിയമങ്ങള്‍ പാസാക്കുകയും ചെയ്യുന്ന പ്രവണത കണ്ടില്ലെന്ന് നടിക്കുന്നതിനെതിരെ കരാറുകാര്‍ ഉപവാസത്തിനൊരുങ്ങുന്നു.
ബില്ലുകളിന്മേലുള്ള കുടിശ്ശിക തീര്‍ത്ത് തരാമെന്ന് ഉറപ്പ് നല്‍കി മൂന്ന് മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സാമ്പത്തിക പ്രയാസത്തിന്റെ പേരുപറഞ്ഞ് ടെണ്ടര്‍ ഷെഡ്യൂളിന്റെ വില പകുതിയോളം വര്‍ധിപ്പിച്ച് ഭീമമായ തുക ചുമത്തിയിരിക്കുകയാണ്. ഇറിഗേഷന്‍ കരാറുകാര്‍ക്ക് പണമടച്ച് പുതുക്കുന്നതിന് വേണ്ടി സമയം നല്‍കിയതുമില്ല. എന്നാല്‍ തദ്ദേസ ഭരണ സ്ഥാപനങ്ങളിലെ ബില്ലുകള്‍ പോലും യഥാസമയം നല്‍കാതിരിക്കാന്‍ സര്‍ക്കാരില്‍ നിന്ന് അലോട്‌മെന്റ് വാങ്ങണമെന്നാണ് പുതിയ നിര്‍ദ്ദേശം. തുടങ്ങി കരാര്‍ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ ഡിസംബര്‍ ഒന്നിന് രാവിലെ 11മണിമുതല്‍ വൈകുന്നേരം 5മണിവരെ സെക്രട്ടറിയേറ്റ് നടയില്‍ ഉപവാസമിരിക്കും. പ്രതിപക്ഷ ഉപനേതാവ് ശ്രീ കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാനം ചെയ്യുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ബി.എം കൃഷ്ണന്‍ നായര്‍, പി. പ്രഭാകരന്‍, ബി ഷാഫി ഹാജി, പി അജയന്‍ സംബന്ധിച്ചു.

Keywords: Kasaragod-construction-contractor-secretariat-upavasam
Tags

Post a Comment

0 Comments

Top Post Ad

Below Post Ad