Type Here to Get Search Results !

Bottom Ad

മുരളി വധത്തിന് പിന്നില്‍ കെ.സുരേന്ദ്രന്റെ ഗൂഢാലോചനയെന്ന് ടി.വി രാജേഷ് എം.എല്‍.എ

കാഞ്ഞങ്ങാട് (www.evisionnews.in): സി.പി.എം പ്രവര്‍ത്തകന്‍ കുമ്പളയിലെ മുരളീധകരനെ വധിച്ചതിന് പിന്നില്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ ഗൂഢാലോചനയുണ്ടെന്ന് ടി.വി രാജേഷ് എം.എല്‍.എ. കൂത്ത്പറമ്പ് രക്ഷതസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി മാവുങ്കാല്‍ കോട്ടപ്പാറയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കെ. സുരേന്ദ്രനാണ് മുരളി വധക്കേസിലെ ഒന്നാം പ്രതി. മാറാട് നടന്ന ആദ്യകലാപത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും രണ്ടാം കലാപത്തില്‍ ബിജെപിയുടെ അഭിഭാഷകനായ നേതാവും പ്രതി സ്ഥാനത്താണ്. ബിജെപിയും മുസ്ലിം ലീഗും ചേര്‍ന്ന് അത്‌കൊണ്ട് തന്നെ കേസ് ഒതുക്കിയിരിക്കുകയാണ്. ഹിന്ദുക്കളെല്ലാം ഒന്നിക്കണമെന്ന് പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്ര മോദി ഹിന്ദുക്കള്‍ക്ക് വേണ്ടി എന്ത് ചെയ്തുവെന്ന് രാജേഷ് ചോദിച്ചു. മടത്തിനാട്ട് രാജന്‍ അധ്യക്ഷത വഹിച്ചു. കെ.മണികണ്ഡന്‍, പി.പ്രകാശന്‍, വിധുബാല എന്നിവര്‍ സംസാരിച്ചു. പി.മണി സ്വാഗതം പറഞ്ഞു.

evisionnews


Keywords: Kasaragod-kanhangad-cpm-murali-murder-tv rajesh


Post a Comment

0 Comments

Top Post Ad

Below Post Ad