Type Here to Get Search Results !

Bottom Ad

അനധികൃത മണല്‍ കടത്ത്; ജില്ലയില്‍ പതിനഞ്ച് പേരെ മോഷണക്കുറ്റം ചുമത്തി റിമാന്റ് ചെയ്തു

കാഞ്ഞങ്ങാട് (www.evisionnews.in): അനധികൃതമായി മണല്‍ കടത്തിയ കേസില്‍ കാസര്‍കോട് ജില്ലയില്‍ പതിനഞ്ചോളം പേരെ മോഷണക്കുറ്റം ചുമത്തി ജയിലിലടച്ചു. സര്‍ക്കാറിന്റെ പുതിയ നിയമപ്രകാരമാണ് ഇത്തരമൊരു നടപടി. ഹൊസ്ദുര്‍ഗ്, ബേക്കല്‍, ചീമേനി പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി മണല്‍ കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പത്ത് പേരെ ഹൊസ്ദുര്‍ഗ് കോടതി റിമാന്റ് ചെയ്തു. 
ആദൂര്‍, കുമ്പള സര്‍ക്കിള്‍ പരിധിയില്‍ അഞ്ച് പേരെയാണ് മോഷണക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ കാസര്‍കോട് കോടി റിമാന്റ് ചെയ്യുകയായിരുന്നു. അനധികൃത മണല്‍കടത്ത് ജാമ്യമില്ലാ മോഷണക്കുറ്റമായി കണക്കാക്കണമെന്ന സര്‍ക്കാറിന്റെ സര്‍ക്കുലര്‍ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും ലഭിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പുതിയ നിയമപ്രകാരം മണല്‍ കടത്തുകാര്‍ക്കെതിരെ ചുമത്തുന്നത്. നദീതട സംരക്ഷണ നിയമപ്രകാരം പത്തായിരം രൂപ പിഴയടക്കല്‍ മാത്രമാണ് ഇത് വരെ അനധികൃത മണല്‍കടത്തിന്നല്‍കിയിരുന്നത്.

evisionnews


Keywords: Kasaragod-kanhangad-sand-illegal-remand-order-arrest-15


Post a Comment

0 Comments

Top Post Ad

Below Post Ad