കാഞ്ഞങ്ങാട്: (www.evisionnews.in) 'ജലം ജീവാമൃതം' മുദ്രാവാക്യമുയര്‍ത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബുധനാഴ്ച മുതല്‍ 30 വരെ കാഞ്ഞങ്ങാട് ചിത്രപ്രദര്‍ശനവും ചിത്രരചനാ മത്സരങ്ങളും നടത്തുമെന്ന് സബ്കലക്ടര്‍ ജീവന്‍ബാബു, എഡിഎം എച്ച് ദിനേശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ പത്തിന് ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂരിന്റെ 'വെള്ളത്തിന്റെ പേരില്‍' എന്ന ചിത്രങ്ങളുടെ പ്രദര്‍ശനത്തോടെ ലളിതകലാ ആര്‍ട് ഗാലറിയില്‍ ആരംഭിക്കും. പ്രശസ്ത ചിത്രകാരന്‍ പുണിഞ്ചിത്തായ മുഖ്യാതിഥിയാവും. 30ന് എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, പൊതുവിഭാഗത്തില്‍ നടക്കുന്ന ചിത്രരചനാ മത്സരം രാവിലെ 10ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. താലൂക്ക് ഓഫീസ് പുതിയ കെട്ടിട ഹാളില്‍ തയ്യാറാക്കിയ വിവിധ വേദിയിലാണ് മത്സരം. അഞ്ച് വിഭാഗത്തിലുമായി 500 ചിത്രകാരന്മാര്‍ മത്സരിക്കും. മജീഷ്യന്‍ സുധീര്‍ മാടക്കത്തിന്റെ ജലസംരക്ഷണ മാജിക് ഷോ 30ന് പകല്‍ രണ്ടിന് സമാപന ചടങ്ങില്‍ അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ തഹസില്‍ദാര്‍മാരായ കെ അംബുജാക്ഷന്‍, വൈഎംസി സുകുമാരന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ രത്‌നാകരന്‍ എന്നിവരും സംബന്ധിച്ചു.
Keywords: Water, Jalam jeevamrdham, Chithra rachana, chithra pradarshanam, E. Chandra Shekhara M.L.A

Post a Comment
0 Comments