ഉപ്പള (www.evisionnews.in): വോര്‍ക്കാടി പഞ്ചായത്തില്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ അനുവദിക്കണമെന്ന് എംഎസ്എഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പഞ്ചായത്ത് പരിധിക്കുള്ളില്‍ ഹൈസ്‌കൂളില്ലാത്തതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തെ ആശ്രയിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ദുരിതം കാണിച്ച് എംഎസ്എഫ് കമ്മിറ്റി മുഖ്യമന്ത്രിക്കും എംഎല്‍എക്കും നിവേദനം നല്‍കിയെങ്കിലും അതില്‍ ഒരു നടപടിയും ഉണ്ടായില്ല. വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുന്നതിന്റെ ഭാഗമായി ഒരു പഞ്ചായത്ത് പരിധിയില്‍ രണ്ടും മൂന്നും ഹൈസ്‌കൂളുണ്ടെന്നിരിക്കെ, ഒരെണ്ണം പോലുമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് വോര്‍ക്കാടി പഞ്ചായത്ത് നിവാസികള്‍.
ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോവുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജാഫര്‍ പാവൂര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
Keywords: Kasaragod-vorkady-highschool-msf-panchayath-
.jpg)
Post a Comment
0 Comments