Type Here to Get Search Results !

Bottom Ad

എസ്.വൈ.എസ് 60-ാം വാര്‍ഷികം: സമ്മേളന നിധി നാളെ കൈമാറും

കാസര്‍കോട് (www.evisionnews.in): സമസ്ത കേരള സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളന ഭാഗമായി സോണ്‍ കമ്മിറ്റികള്‍ സ്വരൂപിച്ച സമ്മേളന നിധി ശനിയാഴ്ച സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തി സ്വീകരിക്കും. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സെക്രട്ടറി മജീദ് കക്കാട് തുടങ്ങിയ പ്രമുഖര്‍ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ സംഗമങ്ങളില്‍ സമ്മേളന ഫണ്ട് ഏറ്റുവാങ്ങും.

സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ ഫെബ്രുവരിയില്‍ മലപ്പുറത്തു വെച്ച് നടക്കുന്ന അറുപതാം വാര്‍ഷിക സമ്മേളന ഭാഗമായി തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, ഹോസ്ദുര്‍ഗ്, പരപ്പ, ഉദുമ സോണുകളിലെ സമാഹരിച്ച ഫണ്ട് രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തില്‍ സംസ്ഥാന നേതാക്കളെ ഏല്‍പിക്കും.

ഉച്ചയ്ക്ക് ശേഷം 2 മണിക്ക് കാസര്‍കോട് ജില്ലാ സുന്നി സെന്ററില്‍ നടക്കുന്ന സംഗമത്തില്‍ വെച്ച് മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, മുള്ളേരിയ സോണുകളിലെ സമ്മേളന നിധി കൈമാറും.


Keywords: Kasaragod-sys-conference-fund









Post a Comment

0 Comments

Top Post Ad

Below Post Ad