കാസര്കോട് (www.evisionnews.in) യുവാക്കള്‍ സ്ത്രീധനം വേണ്ടെന്നുവയ്ക്കാനുളള ആര്‍ജവത്വം കാണിക്കണമെന്നും അതിന് അവരെ പ്രേരിപ്പിക്കുന്നതിന് യുവജന സംഘടനകള്‍ മുന്‍കൈയെടുക്കണമെന്നും എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ. കലക്ടറേറ്റ് ഡിപിസി ഹാളില്‍ ജില്ലാ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച സ്ത്രീധന വിരുദ്ധ- ഗാര്‍ഹിക പീഡന നിരോധന ദിനാചരണ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവാഹം കച്ചവടമല്ല, അത് പുണ്യകര്‍മ്മമാണെന്നു എല്ലാ മതഗ്രന്ഥങ്ങളും സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീധനം പോലെ വിവാഹത്തിനായുളള ധൂര്‍ത്തും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.വി സുരേന്ദ്രന്‍. പോലീസ് വനിതാസെല്‍ സിഐ ശുഭാവതി, ഡിഎല്‍എസ്എ സെക്ഷന്‍ ഓഫീസര്‍ കെ. ദിനേശ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സാമൂഹികക്ഷേമ ഓഫീസര്‍ ആര്‍.പി പത്മകുമാര്‍ സ്വാഗതവും വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി. സുലജ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അഡ്വ. ബി. രവീന്ദ്രന്‍. അഡ്വ. രേണുകാദേവി തങ്കച്ചി എന്നിവര്‍ ക്ലാസ്സെടുത്തു.

keywirds: dowry-youth-na-nellikunnu-mla

Post a Comment
0 Comments