ഇറച്ചിക്കോഴികളില്‍ അടക്കം പക്ഷിപ്പനിയുണ്ടെന്ന് വ്യക്തമായതോടെ ജില്ലയിലെ ജനങ്ങള്‍ ഉല്‍കണ്ഠാകുലരാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി ലോഡ് കണക്കിന് കോഴികളാണ് കാസര്‍കോട്ടേക്ക് കടത്തുന്നത്. ഇവ രോഗബാധയുള്ളതാണോ അല്ലയോ എന്ന് സ്ഥിരീകരിക്കപ്പെടാത്തതിനാല്‍ കോഴിയിറച്ചി വാങ്ങുന്നവരുടെ എണ്ണം നന്നേ കുറഞ്ഞിരിക്കുകയാണ്. ചിക്കന്‍ സ്റ്റാളുകളില്‍ പതിവായി കാണാറുള്ള തിരക്കില്ല. ഹോട്ടലുകളില്‍ നിന്നും കോഴിയിറച്ചി വിഭവങ്ങള്‍ കഴിക്കുന്നവരുടെ എണ്ണവും നന്നേ കുറഞ്ഞു. ചിക്കന്‍ ഷവര്‍മ സ്റ്റാളുകളിലും ആവശ്യക്കാര്‍ പരിമിതമാണ്. പക്ഷിപ്പനിക്കെതിരെ ജില്ലയില്‍ ഔദ്യോഗികമായ ജാഗ്രതാനിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഇവിടത്തെ ജനങ്ങള്‍ പൊതുവെ ജാഗ്രരൂകരാണ്. മറ്റെല്ലാ വിഷയങ്ങളും മാറ്റിവെച്ച് പക്ഷിപ്പനിയെക്കുറിച്ചാണ് കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ക്കിടയില്‍ പ്രധാന ചര്‍ച്ച.
Keywords: Kasaragod-pakshippani-story-decrease-demand

Post a Comment
0 Comments