കാസര്‍കോട്: (www.evisionnews) മൈസൂരിലെ കനാലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ബേവിഞ്ച കടവത്തെ അസീസിനായുള്ള ബന്ധക്കളുടേയും സുഹൃത്തുക്കളുുടേയും നാട്ടുകാരുടേയും പ്രാര്‍ഥന തുണച്ചില്ല. അവസാനം ഇന്നുരാവിലെ മൃതദേഹം കണ്ടെത്തിയതറിഞ്ഞുളള വിവരം അറിഞ്ഞതോടെ നാടൊന്നടങ്കം തേങ്ങിക്കരയുകയാണ്. അസീസ് മരിക്കുമെന്ന് വിശ്വസിക്കാന്‍ കഴി്‌യാത്തതിനാല്‍തന്നെ 50 കിലോമീറ്ററോളം നീളമുളള കനാലില്‍ എവിടെയായാലും ജീവനോടെ തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തിലായിരുന്നു. അത്രയും പ്രിയപ്പെട്ടവരായിരുന്നു അസീസ് ഏവര്‍ക്കും. ഏറെ സകാഹസിക ഇഷ്ടപ്പെടുന്ന അസീസ് കടലിലും പുഴയിലും നീന്തിപരിചയമുള്ള ആളുമാണ്. കഴിഞ്ഞതവണയും ബിസിനസ് ആവശ്യത്തിന് മൈസൂരില്‍വന്നപ്പോള്‍ ഇതേ കനാലില്‍നിന്നും കുളിച്ച് മടങ്ങിപ്പോയതായിരുന്നു. ബുധനാഴ്‌ച കുളിക്കുന്നതിനിടെ നല്ലഒഴുക്കുണ്ടെന്നും സഹായിക്കണമെന്നും സഹോദരന്‍ ഷുക്കൂറിനോട് പറഞ്ഞു. ഷൂക്കൂര്‍ ഉടന്‍ ഒരു കയര്‍ എറിഞ്ഞുകൊടുത്തെങ്കിലും അസിസിന്റ വിധി അതിന് കാത്തുനിന്നില്ല. നല്ലൊരു ജീവകാരുണ്യപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ അസീസിന് അതിനാല്‍തന്നെവലിയ സൗഹൃദ് വലയവുമുണ്ട്. എല്ലാറ്റിനുമുപരി ആര്‍ക്കും ആശ്വസിപ്പിക്കാനാവാതെത്താണ് ഈ കുടുംബത്തിന്റെ ദുഖമാണ്. പറക്കമുറ്റാത്തമൂന്നുമക്കളും ഭാര്യയും അടങ്ങുന്നകുടുംബത്തിന്റൈ എല്ലാഎല്ലാമാണ് അസീസ്. പി ബി അബ്ദുര്‍റസാഖ് എംഎല്‍എയുടെ ഭാര്യാസഹോദരിയുടെ മകന്‍ കൂടിയായ അസീസ് അബ്ദുര്‍റാസിഖിന്റെ സ്വന്തം സഹോദരനെപോലെ എല്ലാകാര്യങ്ങളിലും വേണ്ടപോലെ ഇടപെടുകയും സഹായിക്കുകയും ചെയ്‌തുവരികയാണ്. ഈ നഷ്ടം താങ്ങാനാവാതെ എംഎല്‍എയുംഎറെദുഖത്തിലാണ്. നെല്ലിറക്കട്ടയിലെ പി ബി സ്‌കൂള്‍ ട്രഷറര്‍ കൂടിയായതിനാല്‍ ദുഖസൂചകമായി ഇന്ന്‌സ്‌കൂളിന് അവധിയുംനല്‍കിയിരിക്കുന്നു. കനാലില്‍ കാണാതായത് അറിഞ്ഞപ്പോള്‍തന്നെ 200ലധികംവരുന്ന സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന സംഘം മുങ്ങല്‍വിദഗ്‌ധര്‍ക്കും പോലിസിനും ഫയര്‍സര്‍വീസിനുമൊപ്പം മൈസൂരിലെത്തി അസീസിനായി തെരച്ചല്‍ നടത്തിവരികയായിരുന്നു. ഒരിക്കലും വിധി ഇത്തരത്തിലാകുമെന്ന് ആരുംകരുതിയിരുന്നില്ല.
keywords: news-story-azzy-kadavath

Post a Comment
0 Comments