Type Here to Get Search Results !

Bottom Ad

ഓര്‍മകള്‍ക്ക് സംഗീതമേകി സ്‌നേഹനിലാവ് വീഡിയോ സിഡി ഡിസംബര്‍ 5ന് പ്രകാശിതമാവും

റിപ്പോര്‍ട്ട്- അസീസ് മിത്തടി

ഷാര്‍ജ (www.evisionnews.in): മതസൗഹാര്‍ദത്തിനും ജനാധിപത്യ ശാക്തീകരണത്തിനും അളവറ്റ സംഭാവനകളര്‍പ്പിച്ച ചരിത്രപുരുഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മകള്‍ക്ക് സംഗീതമേകി സ്‌നേഹനിലാവ് ഡിസംബര്‍ 5ന് പുറത്തിറങ്ങും. വ്യവസായ പ്രമുഖന്‍ യഹ് യ തളങ്കര രചിച്ച അഞ്ച് കവിതകളുടെ വീഡിയോ സിഡിയാണ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഗാനഗന്ധര്‍വന്‍ പത്മഭൂഷന്‍ ഡോ. കെ.ജെ യേശുദാസ് പ്രകാശനം ചെയ്യുന്നത്.

മന്ത്രിയും മികച്ച ഗായകനുമായ ഡോ. എംകെ മുനീര്‍, കണ്ണൂര്‍ ശരീഫ്, അഫ്‌സല്‍, രഹ്ന, റംഷി അഹ്മദ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ പി. ഷംസീറാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

സിഡിയില്‍ നിന്നും ലഭിക്കുന്ന വരുമാനം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദേശിക്കുന്ന കുടുംബത്തിനായി നിര്‍മിക്കുന്ന ബൈത്തുറഹ്മയിലേക്ക് നല്‍കുമെന്ന് യഹ് യ തളങ്കര പറഞ്ഞു.


Keywords: Kasaragod-shihab thangal-videocd-releasing-sharja-yahya thalangara













Tags

Post a Comment

0 Comments

Top Post Ad

Below Post Ad