കാസര്‍കോട്: വിദേശത്ത് ജോലി തേടുന്ന നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ആശ്രയിക്കുന്ന നേര്‍ക്ക അറ്റസ്റ്റേഷന്‍ ക്യാമ്പ് കാസര്‍കോട്ട് നടത്തണമെന്ന് ജില്ല എം.എസ്.എഫ് നേതൃയോഗം ആവശ്യപ്പെട്ടു.
ജില്ലയില്‍ അറ്റസ്റ്റേഷന്‍ സൗകര്യമില്ലാത്തതുകാരണം നിരവധി ഉദ്യോഗാര്‍ത്ഥികളാണ് ദുരിതമനുഭവിക്കുന്നത്. ഇപ്പോള്‍ കാസര്‍കോട്ടുകാര്‍ക്ക് കണ്ണൂരാണ് ഏറ്റവും അടുത്തുള്ള കേന്ദ്രം. കണ്ണൂരിലെ ക്യാമ്പ് രാവിലെ എട്ടു മണിക്കാണ് ആരംഭിക്കുന്നത്. എന്നാല്‍ കാസര്‍കോട്ടുകാര്‍ക്ക് കൃത്യസമയത്ത് എത്തിച്ചേരാന്‍ സാധിക്കുന്നില്ല. ആഴ്ചയില്‍ ഒരിക്കലെങ്കിലും കാസര്‍കോട്ട് ക്യാമ്പ് നടത്തണമെന്ന് യോഗം കൂട്ടിച്ചേര്‍ത്തു.
പ്രസിഡണ്ട് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി സി.ഐ.എ.ഹമീദ് സ്വാഗതം പറഞ്ഞു. ഉസാം പള്ളങ്കോട്, സാദിഖുല്‍ അമീന്‍, ആസിഫലി കന്തല്‍, ഇര്‍ഷാദ് പടന്ന, ഇര്‍ഷാദ് മൊഗ്രാല്‍, ജാബിര്‍ തങ്കയം പ്രസംഗിച്ചു.
keywords: kasargod-norka-attestation
Post a Comment
0 Comments