Type Here to Get Search Results !

Bottom Ad

കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേന്‍: ഹൈവേ ഉപരോധിച്ചു


കാസര്‍കോട് (www.evisionnews.in): വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ ആഹ്വാനമനുസരിച്ചുള്ള ഹൈവേ ഉപരോധം കാസര്‍കോട് പുതിയ ബസ്റ്റാന്റിന് മുന്നില്‍ നടന്നു.

സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. കെവി ദാമോധരന്‍, കരിവെള്ളൂര്‍ വിജയന്‍ എന്നിവര്‍ ഉപരോധത്തിന് അഭിവാദ്യമര്‍പ്പിച്ചു. ജില്ലാ പ്രസിഡന്റ് വി.പി നാരായണന്‍ അധ്യക്ഷത വഹിച്ചു. ഉപരോധത്തിന് ടി.വി ബാലചന്ദ്രന്‍, കെ രാമകൃഷ്ണന്‍, വി. കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad