കാസര്കോട്:(www.evisionnews.in)ബ്ലോക്ക് പരിധിയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ആറ് മാസത്തിനകം വിജ്ഞാന്‍വാടി കള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ പ്രസ്താവിച്ചു. പട്ടികജാതി വികസന വകുപ്പ് പുതുതായി സ്ഥാപിച്ച മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ പെര്‍ണടുക്ക , ബദിയടുക്ക പഞ്ചായത്തിലെ പെരിയടുക്ക വിജ്ഞാന്‍വാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. ചെങ്കള, കുമ്പള, മൊഗ്രാല്‍പുത്തൂര്‍, ബദിയടുക്ക പഞ്ചായത്തുകളിലാണ് ഇപ്പോള്‍ ഈ സംവിധാനമുളളത്.
പട്ടികജാതി സമൂഹത്തെ വിജ്ഞാന മുന്നേറ്റത്തിലൂടെ അവസര സമത്വത്തിലേക്ക് നയിക്കുന്ന സുപ്രധാന ചുവടുവെപ്പാണ് സംസ്ഥാനത്തില്‍ ഉയര്‍ന്ന് വരുന്ന ആയിരം വിജ്ഞാന്‍വാടികള്‍. ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുളള ഇ-ലൈബ്രറി സംവിധാനം അഭ്യസ്ത വിദ്യരായ യുവതി യുവാക്കള്‍ക്ക് വലിയ പ്രയോജനം ചെയ്യും. വിദ്യാഭ്യാസ തൊഴില്‍ മേഖലകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഇത് സഹായകമാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍ ഇന്റര്‍നെറ്റ് സൗകര്യം ഉദ്ഘാടനം ചെയ്തു. പെര്‍ണടുക്കയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജ്മ അബ്ദുള്‍ ഖാദര്‍, പെരിയടുക്കയില്‍ ബദിയടുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണഭട്ട് എന്നിവര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ പി. ഇബ്രാഹിം വിജ്ഞാന്‍വാടി സന്ദേശം നല്‍കി.
സംസ്ഥാന പട്ടികജാതി ഉപദേശക സമിതിയംഗം പി. രാമചന്ദ്രന്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു. പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മുഖേനയാണ് രണ്ട് സ്ഥലങ്ങളിലും കെട്ടിടം നിര്‍മ്മിച്ചത്. ഇതിലേക്ക് വകുപ്പ് 1.5 ലക്ഷം ചെലവില്‍ പുസ്തകങ്ങളും ഫര്‍ണിച്ചറും ലൈബ്രറി സംവിധാനങ്ങളും ലഭ്യമാക്കി. തുടര്‍ ചെലവിലേക്ക് ഓരോ വര്‍ഷവും 30000 രൂപ നല്‍കും. പത്രങ്ങള്‍ക്കു പുറമെ തൊഴില്‍ പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും ലഭ്യമാക്കും. മത്സര പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ സൗജന്യമായി അയക്കാനും സൗകര്യമുണ്ട്.
keywords : panjayath-vijnanvadi-na-nellikunnu

Post a Comment
0 Comments