ബദിയടുക്ക (www.evisionnews.in): കാസര്‍കോട് മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന നാളെ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതീകാത്മക മെഡിക്കല്‍ കോളേജ് സ്ഥാപിച്ച് ഉദ്ഘാടനം നടത്തുമെന്ന് സമര സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അറിയിച്ചു.
12 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായിരിക്കും ഉദ്ഘാടനം ചെയ്യുക. മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാകുന്നത് വരെ ശക്തമായ സമരം ചെയ്യാനാണ് സമര സമിതിയുടെ തീരുമാനം. ഡിസംബര്‍ 4 ന് സമര സമിതി അംഗങ്ങള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. കാസര്‍കോട്ടുകാര്‍ കാലങ്ങളായി നേരിടുന്ന വെല്ലുവിളിയാണ് മെഡിക്കല്‍ കോളേജിന്റെ കാര്യത്തിലും നടക്കുന്നതെന്ന് സമരസമിതി മുന്നറിയിപ്പ് നല്‍കി. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ നാട്ടുകാരും സമരത്തില്‍ അണിനിരക്കണമെന്ന് സമിതി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
Keywords: Kasarasgod-medical-college-inaguration-struggle-

Post a Comment
0 Comments