Type Here to Get Search Results !

Bottom Ad

നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ മരിച്ച ഷാഫിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് എം.എസ്.എഫ് ഏറ്റെടുത്തു

www.evisionnews.in

ഉദുമ (www.evisionnews.in): ദുബായില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ വിമാനത്താവളത്തില്‍ മരിച്ച മുഹമ്മദ് ഷാഫിയുടെ മൂന്നു മക്കളുടെ വിദ്യാഭ്യാസചെലവ് എംഎസ്എഫ് ഉദുമ മണ്ഡലം കമ്മിറ്റി ഏറ്റെടുത്തു. എം.എസ്.എഫ് മുന്‍ ജില്ലാ പ്രസിഡന്റും പുല്ലൂര്‍-പെരിയ പഞ്ചായത്ത് മെമ്പറുമായ കരീം കുണിയ തന്റെ ഒരു മാസത്തെ ഓണറേറിയം നല്‍കി ഫണ്ട് ഉദ്ഘാടനം ചെയ്തു. 

നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷാഫി നാട്ടില്‍ കച്ചവടം നടത്തി ഉപജീവനം നടത്തി വരുന്നതിനിടയിലാണ് കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് ഗള്‍ഫിലേക്ക് പോയത്. ഈ മാസം 27ന് ദുബൈയില്‍നിന്നും നാട്ടിലേക്കുവരുന്നതിനിടെ ഹൃദയസ്തംഭനംമൂലമാണ് മരണം സംഭവിച്ചത്.


Keywords: Kasaragod-uduma-shafi-dubai-education-package-airport-






Post a Comment

0 Comments

Top Post Ad

Below Post Ad