Type Here to Get Search Results !

Bottom Ad

വ്യാപാരിയുടെ പണവും ബാഗും തട്ടിപറിച്ച കേസിലെ ഒരുപ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവും പിഴയും

കാസര്‍കോട് (www.evisionnews.in): വ്യാപാരിയുടെ 26,000 രൂപ അടങ്ങിയ ബാഗ് തട്ടിപ്പറിച്ച കേസില്‍ ഒരു പ്രതിയെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ട് വര്‍ഷം കഠിനതടവിനും 5,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചു. ബണ്ട്വാള്‍ തുമ്പയിലെ നസീര്‍ എന്ന മുഹമ്മദ് നസീറി (28)നാണ് ശിക്ഷ. കേസിലെ രണ്ടാംപ്രതി മംഗലാപുരം തോഡാര്‍ ഹിദായത്ത് നഗറിലെ ഫയാസ് എന്ന മുഹമ്മദ് ഫൈസല്‍ (27) ജാമ്യത്തിലിറങ്ങി മുങ്ങിയതിനാല്‍ കേസ് പരിഗണിക്കുന്നത് നീട്ടിവെച്ചു. 
കുന്പള ടൌണിലെ പെയിന്റ് വ്യാപാരി മള്ളങ്കൈയിലെ എം ഗുരുദാസ് ഷേണായിയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച കേസിലാണ് ശിക്ഷ. 2010 ഡിസംബര്‍ 2നാണ് സംഭവം നടന്നത്. രാത്രി കട അടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ഗുരുദാസ് ഷേണായി മള്ളങ്കൈയിലെ വീടിന് മുന്നിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്തി ഗെയിറ്റ് തുറക്കുന്നതിനിടെയാണ് പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചത്. ബൈക്കിലെത്തിയ പ്രതികള്‍ ബാഗുമായി കടന്നുകളയുകയായിരുന്നു. ഗുരുദാസ് ഷേണായി ഉടന്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചിരുന്നു. 
അടുക്കയിലെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ബൈക്ക് കടന്നുപോകാന്‍ സാധ്യതയുള്ള വഴിയില്‍ കാത്തിരുന്ന് പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവരെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പരിശോധനയില്‍ പണമടങ്ങിയ ബാഗും ഒരാളുടെ കീശയില്‍ മുളകുപൊടിയും പോലിസ് കണ്ടെത്തിയിരുന്നു. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടുതല്‍ തടവ് അനുഭവിക്കണം.

Keywords: Kasaragod-court-kumala-case-two-years-bag-money

Post a Comment

0 Comments

Top Post Ad

Below Post Ad