കാസര്‍കോട്: (www.evisionnews.in)യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ഐടിഐ തെരഞ്ഞെടുപ്പിലും എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം. ജില്ലയില്‍ അഞ്ച് ഐടിഐകളില്‍ നാലിടത്തും എസ്എഫ്‌ഐ വിജയിച്ചു. കയ്യൂര്‍, മടിക്കൈ ഐടിഐകളില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പുല്ലൂര്‍ ഐടിഐയില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
കുമ്പള ബാഡൂര്‍ ഐടിഐ എംഎസ്എഫ് എബിവിപി സഖ്യത്തില്‍ നിന്നും എസ്എഫ്‌ഐ പിടിച്ചെടുത്തു. ചെയര്‍മാന്‍ ഉള്‍പെടെ മൂന്ന് സീറ്റുകളില്‍ എസ്എഫ്‌ഐ വിജയിച്ചു. ഭാരവാഹികള്‍: കയ്യൂര്‍ ഐടിഐ വൈശാഖ് ഭരതന്‍(ചെയര്‍മാന്‍), കെ എസ് ശ്രീഹരി (ജനറല്‍ സെക്രട്ടറി), ടി പി റിജിന്‍കൃഷ്ണ(കൗണ്‍സിലര്‍), മടിക്കൈ ഐടിഐ കെ വി വിതിന്‍ (ചെയര്‍മാന്‍), പി അരുണ്‍ (ജനറല്‍ സെക്രട്ടറി), പി അഭിജിത്ത്(കൗണ്‍സിലര്‍), പുല്ലൂര്‍ ഐടിഐ ജിപിന്‍ലാല്‍ (ചെയര്‍മാന്‍), മണിപ്രസാദ് (ജനറല്‍ സെക്രട്ടറി), ഹേമന്ദ് (കൗണ്‍സിലര്‍), ബാഡൂര്‍ ഐടിഐ ഡി കെ അവിനാഷ് ഷെട്ടി (ചെയര്‍മാന്‍).
keywords : university-iti-election-sfi

Post a Comment
0 Comments