കാസര്‍കോട് (www.evisionnews.in): ഞായറാഴ്ച മദ്യശാലകള്‍ക്ക് ഡ്രൈഡേ ആയതിനാല്‍ മംഗലാപുരത്തേയും മാഹിയിലെയും ബാറുകളിലും ചില്ലറ വ്യാപാരവില്‍പ്പനശാലകളിലും മലായളികള്‍ പൊടിപൊടിക്കുന്നത് ലക്ഷങ്ങള്‍. അതിനായി എല്ലാ മാസവും ഒന്നാം തീയതിയിലെയും ഞായറാഴ്ചകളിലെയും അവധി ദിവസങ്ങളില്‍ കൂട്ടത്തോടെ മംഗലാപുരത്തേക്കും മാഹിയിലേക്കും വണ്ടികയറുകയാണ്. ചുരുങ്ങിയ യാത്രച്ചിലവില്‍ പാസഞ്ചര്‍ വണ്ടിയില്‍ കയറിയാല്‍ പയ്യന്നൂര്‍ ഭാഗത്തു നിന്നുള്ളവര്‍ക്ക് മാഹിയിലെയും ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് മേഖലയിലെയും മദ്യപാനികള്‍ക്ക് മംഗലാപുരത്തെയും മദ്യശാലകളില്‍ ചെന്ന് കുടിച്ച് പൂസായി അടുത്ത തീവണ്ടിയില്‍ നാട്ടിലേക്ക് മടങ്ങാം.
മംഗലാപുരം സിറ്റിയില്‍ 35 ലധികം ബാറുകളും അത്രയും ചില്ലറ മദ്യശാലകളുമുണ്ട്. എല്ലാ മാസത്തിലെയും ഒന്നാം തീയ്യതിയിലും ഞായഴാഴ്ച ഡ്രൈഡേയിലും മലയാളികളായ മദ്യപാനികളുടെ നല്ല തിരക്കാണിവിടങ്ങളില്‍. സാധാരണക്കാരും ഉദ്യോഗസ്ഥരും എന്നു വേണ്ട മിക്ക മദ്യപാനികളും ആരെയും കൂസലില്ലാതെ ഭയക്കാതെ മംഗലാപുരത്തെ മദ്യശാലകളില്‍ ചെല്ലുന്നുണ്ട്. സ്ഥിരം മദ്യപാനികള്‍ അതിരാവിലെ തന്നെ പാസഞ്ചര്‍ വണ്ടിയില്‍ മംഗലാപുരത്തേക്ക് തിരിക്കുന്നത് കാഴ്ച തന്നെയാണ്. മംഗലാപുരത്ത് ഈ ദിവസങ്ങളില്‍ മദ്യപാനികളായ മലയാളികളുടെ കീശയില്‍ നിന്ന് ചുരുങ്ങിയത് മൂന്നരലക്ഷം രൂപയെങ്കിലും പൊടിയുന്നുണ്ടെന്നാണ് മദ്യശാല ഉടമകള്‍ തന്നെ സമ്മതിക്കുന്നത്.
Keywords: Kasaragod-malayali-manglore-mahi-dryday-drug

Post a Comment
0 Comments