കാസര്‍കോട് (www.evisionnews.in): സി.പി.ഐ(എം) കാസര്‍കോട് ഏരിയാ സമ്മേളനം ഡിസംബര്‍ 2ന് രാവിലെ 10മണിക്ക് ബേവിഞ്ചയില്‍ കെ ശിവഗട്ടി നഗറില്‍ നടക്കും. 1199 മെമ്പര്‍മാരെ പ്രതിനിധീകരിച്ച് 7 ലോക്കലുകളില്‍ നിന്നായി 100 പ്രതിനിധികളും 17 ഏരിയാ കമ്മിറ്റി അംഗങ്ങളുമടക്കം 117 പേര്‍ പങ്കെടുക്കും.
3ന് വൈകുന്നേരം 3മണിക്ക് ചുവപ്പ് വളണ്ടിയര്‍മാരുടെ അകമ്പടിയോടെ ആയിരങ്ങള്‍ അണിനിരക്കുന്ന പ്രകടനം ഇന്ധിരാനഗര്‍ കേന്ദ്രീകരിച്ച് ആരംഭിക്കും. നാല് മണിക്ക് ചെര്‍ക്കളയില്‍ അഡ്വ: കെ പുരുഷോത്തമന്‍ നഗറില്‍ നടക്കു പൊതുസമ്മേളനം പാര്‍ട്ടി കേന്ദ്ര കമ്മിറ്റിഅംഗം കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെപി സതീഷ് ചന്ദ്രന്‍, സോഫിയ മലപ്പുറം എന്നിവര്‍ പ്രസംഗിക്കും.
കരീം പാലോത്ത്, എന്‍ നാരായണി, അബ്ദുല്‍ റഹിമാന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kasaragod-cpm-december-cpm
%2Bcopy.jpg)
Post a Comment
0 Comments