വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറാ സത്താര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അബ്ബാസ് ബീഗം, ഇ. അബ്ദുര്‍ റഹ്മാന്‍ കുഞ്ഞു മാസ്റ്റര്‍, റുമൈസ റഫീഖ്, കൗണ്‍സിലര്‍മാരായ ശ്രീലത ടീച്ചര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കുഞ്ഞി മൊയ്തീന്‍, ഖാലിദ് പച്ചക്കാട്, മുനിസിപ്പല്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എന്‍. രാജന്‍, എഞ്ചിനീയര്‍ കെ.ബാബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജശേഖര്‍, സുധീഷ്, മധു ചടങ്ങില്‍ സംബന്ധിച്ചു.
ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ് ബാത്ത്‌റും സൗകര്യങ്ങളൊരുക്കിയാണ് നഗരസഭ നഗരവാസികളുടെയും സ്ത്രകളടക്കമുള്ള യാത്രക്കാരുടെയും ചിരകാല ആവശ്യത്തിന് പരിഹാരം കണ്ട്ത. ഗുണനിലവാരമുള്ള 13 ടോയിലറ്റുകളും അഞ്ചു വാഷ്‌ബേ്‌സും രണ്ടു ബാത്തുറൂമും ഇതിലുണ്ട്. ഇതില്‍ സ്ത്രീകള്‍ക്കു അഞ്ചും പുരുഷന്മാര്‍ക്ക് എട്ടും ടോയിലറ്റുകളാണുള്ളത്. യൂറിന് ഒരു രൂപയും കക്കൂസ് കുളിമുറി ആവശ്യത്തിന് അഞ്ചുരൂപയുമാണ് ഈടാക്കുക. ശുചീകരണത്തിനും മറ്റും പ്രത്യേകം ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
ദിവസവും സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി കാസര്‍കോട് നഗരത്തില്‍ എത്തിപ്പെടുന്നത്. എന്നാല്‍ ഇവര്‍ക്കു അത്യാവശ്യം മൂത്രമൊഴിക്കാന്‍പോലും സൗകര്യമില്ലാതെ ഏറെ ദുരിതമനുഭവിക്കുന്നത് പലതവണ വാര്‍ത്തയായതാണ്.
Keywords: Kasaragod-bathroom inaguration-toilet


Post a Comment
0 Comments