വാഴക്കാട്: (www.evisionnews.in) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ദീര്‍ഘ കാലത്തെ പ്രസിഡണ്ടന്റായിരുന്ന റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് ഉസ്താദിന്റെ 22-ാം ഉറൂസ് മുബാറക് ജനുവരി 21 മുതല്‍ 24 വരെ നടക്കും. ഖത്തം ദുആ, മത പ്രഭാഷണം, സിയാറത്ത്, അന്നദാനം, ദുആ സമ്മേളനം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. പരിപാടിയുടെ സ്വാഗത സംഘം രൂപീകരിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജിഫ്രി മുത്തുകോയ തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍. മറ്റു ഭാരവാഹികളായി പി.എ ജബ്ബാര്‍ ഹാജി (ചെയര്‍മാന്‍), മമ്മു ദാരിമി വാവൂര്‍ (വര്‍ക്കിങ് ചെയര്‍മാന്‍), അബ്ദുറഹ്മാന്‍ ദാരിമി മുണ്ടേണ്ടരി (ജനറല്‍ കണ്‍വീനര്‍), കെ.പി സഈദ് (വര്‍ക്കിങ് കണ്‍വീനര്‍), ബി.എസ്.കെ തങ്ങള്‍ (ട്രഷറര്‍) എന്നിവരേയും തെരഞ്ഞെടുത്തു.
രൂപീകരണ യോഗം കുട്ടിഹസന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. പി.എ ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. കെ.എസ് ഇബ്രാഹിം മുസ്‌ലിയാര്‍, മുഹമ്മദ് ബാഖവി മാവൂര്‍, യഹ്‌യ ഫൈസി മാവൂര്‍, മമ്മു ദാരിമി, വലിയുദ്ദീന്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kanniath Usthad, Uroos Mubarak, January, Raeesul Muhakkikkeen

Post a Comment
0 Comments