Type Here to Get Search Results !

Bottom Ad

12 രൂപ കൊടുക്കേണ്ടിടത്ത് 18രൂപ; കെഎസ്ആര്‍ടിസി ഫയര്‍‌സ്റ്റേജ് യാത്രക്കാര്‍ക്കു പീഡനമാകുന്നു


കാസര്‍കോട്: (www.evisionnews.in)  കെഎസ്ആര്‍ടിസിയുടെ പ്രാകൃത ഫയര്‍‌സ്റ്റേജ് നിര്‍ണയം യാത്രക്കാര്‍ക്ക് കനത്തപീഡനമാകുന്നു. 12 രൂപ മാത്രം ഈടാക്കാവുന്ന കുഞ്ചത്തൂര്‍-ഷിറിയ യാത്രയ്ക്ക് 18 രൂപയാണ് കെഎസ് ആര്‍ടിസി ബസില്‍ നല്‍കേണ്ടത്. യഥാര്‍ഥത്തില്‍ തലപ്പാടിയില്‍നിന്നും കുമ്പളയിലേക്കുള്ള യാത്രചാര്‍ജാണ് 18രൂപ. സ്വകാര്യ ബസുകള്‍ ഈടാക്കുന്നതും 18രൂപയാണ്. കാസര്‍കോട് പഴയ ബസ്സ്റ്റാന്റില്‍നിന്നും പുതിയ ബസ് സ്റ്റാന്റിലേക്കും വിദ്യാനഗറിലേക്കും ചെര്‍ക്കളയിലേക്കും ഒരേ ചാര്‍ജാണ് കെ എസ് ആര്‍ടിസി ടി ടി ബസുകള്‍ ഈടാക്കുന്നത്. ചന്ദ്രിഗിരി റൂട്ടില്‍ പരവനടുക്കത്തേക്കും ദേളിയിലേക്കും മേല്‍പ്പറമ്പിലേക്കും ഒരേ തുക ഈടാക്കുന്നു. ഇതിലെ വിരോധാഭാസത്തേക്കുറിച്ച് ചോദിച്ചാല്‍ അതു സ്‌റ്റേജ് കണക്കാക്കിയാണെന്നായിരിക്കും കണ്ടക്ടര്‍മാരുടെ മറുപടി. എന്നാല്‍ ചെറിയ യാത്രയ്ക്കുപോലും വലിയ തുക നല്‍കേണ്ടിവരുന്നത് യാത്രക്കാരെ ബുദ്ധിക്കുന്നുണ്ട്.

evisionnews


Keywords: KSRTC, fairstage, conductor, Kumbala, Talappadi, Chandragiri root, Paravanadukkam, Deli, Melpparamb,

Post a Comment

0 Comments

Top Post Ad

Below Post Ad