വാടാനപ്പള്ളി (തൃശൂര്‍): (www.evisionnews.in) ദാനം ലഭിച്ച ഷര്‍ട്ടിനുള്ളില്‍നിന്നു ലഭിച്ച അഞ്ചര പവന്റെ സ്വര്‍ണമാല തിരിച്ചേല്‍പിച്ച് തമിഴ് നാടോടി സ്ത്രീ രശ്മി (24), സത്യസന്ധതയുടെ പര്യായമായി. കോയമ്പത്തൂര്‍ സ്വദേശിനിയായ രശ്മിയും ഏഴുവയസുള്ള മകളും ചിലങ്ക പടിഞ്ഞാറ് ത്രിവേണിയിലെ കോളനിയിലാണു താമസം.
പഴയ വസ്തുക്കളും തുണികളും ശേഖരിച്ച് വില്‍പന നടത്തുകയാണു തൊഴില്‍. കഴിഞ്ഞ ദിവസം അഞ്ചേരി ഭാഗത്തു നിന്നു തുണികള്‍ ശേഖരിച്ചു വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഒരു ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് അഞ്ചര പവന്റെ സ്വര്‍ണമാല ലഭിച്ചത്. ഒരു ലക്ഷത്തിലേറെ രൂപ വിലവരുന്ന മാല രശ്മി ഉടന്‍ പൊലീസില്‍ ഏല്‍പ്പിച്ചു.
ഇതേസമയം, ഷര്‍ട്ടിനുള്ളില്‍ സൂക്ഷിച്ച മാല നഷ്ടപ്പെട്ടതു മനസിലായ, അഞ്ചേരി ഓടത്തുപറമ്പില്‍ അഭിലാഷിന്റെ ഭാര്യ വിജി, തമിഴ് നാടോടികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്നു സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോഴേക്കും ആഭരണം സ്‌റ്റേഷനില്‍ രശ്മി ഏല്‍പ്പിച്ചിരുന്നു. പിന്നീട് എസ്‌ഐ: വി. സജിന്‍ശശിയുടെ സാന്നിധ്യത്തില്‍ ആഭരണം വിജിക്ക് രശ്മി കൈമാറി.
Keywords: Thrissur, Shirt, Koyambathoor, wanderer, Thriveni, Ancheri

Post a Comment
0 Comments