കുമ്പള: (www.evisionnews.in) മഞ്ചേശ്വരം ഗോവിന്ദപൈ കോളേജില്‍ എ.ബി.വി.പി-എസ്.എഫ്.ഐ സംഘട്ടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടാണ് സംഭവം. പരിക്കേറ്റ എ.ബി.വി.പി പ്രവര്‍ത്തകരായ കാസര്‍കോട് ലൈറ്റ്ഹൗസ് (20) ഉപ്പള, കുഡ്‌ലുവിലെ സമീഷ് (19), പച്ചിലംപാറയിലെ സുജിത്ത് (23) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി കാഞ്ഞങ്ങാട്ടെ പ്രേംജിത്ത് ഗോവര്‍ധ (19)നെ ജില്ലാ ആശുപത്രിയിലും കുമ്പളയിലെ രാകേഷിനെ (19) കുമ്പള സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോളേജില്‍ നടന്ന ഒരു അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ലുകൊണ്ട് തലക്ക് ഇടിക്കുകയായിരുന്നുവെന്ന് എബിവിപി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. എസ്.എഫ്.ഐയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ മോശം പരാമര്‍ശം പോസ്റ്റ് ചെയ്തത് ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐയും പരാതിപ്പെട്ടു.
Keywords: Govindapai college, S.F.I, ABVP, fight, social media, disfigure,

Post a Comment
0 Comments