Type Here to Get Search Results !

Bottom Ad

നിയമസഹായവേദി മെഗാ ലോക് അദാലത്ത് ഡിസംബര്‍ 6ന്: 4200 കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കും


കാസര്‍കോട്: (www.evisionnews.in) ദേശിയ നിയമസഹായവേദി, സംസ്ഥാന നിയമസഹായവേദി എന്നിവയുടെ നിര്‍ദ്ദേശാനുസരണം കെട്ടിക്കിടക്കുന്ന കേസുകള്‍ ഒത്തുതീര്‍ക്കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ലിയിലെ വിവിധ കോടതികള്‍, ബാര്‍ അസോസിയേഷന്‍ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലോക് അദാലത്ത് ഡിസംബര്‍ 6ന് ജില്ലാ കോടതി സമുച്ഛയത്തില്‍ നടക്കും.
വിവിധ കോടതികളില്‍ ഫയല്‍ ചെയ്യപ്പെട്ട കേസുകള്‍, ബാങ്ക് റിക്കവറി, വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍, ക്ഷേമ പെന്‍ഷനുകള്‍ തുടങ്ങിയ പരാതികള്‍ക്ക് അദാലത്തില്‍ തീര്‍പ്പുകല്‍പ്പിക്കുമെന്ന് ജില്ലാ സെഷന്‍സ് ജഡ്ജി എംജെ ശക്തിധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
2014 മാര്‍ച്ച് മുതലുള്ള വിവിധ വകുപ്പുകളിലായി മൊത്തം 4200 കേസുകളാണ് ഇവിടെ തീര്‍പ്പ് കല്‍പ്പിക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇന്നലെമുതല്‍ തുടങ്ങിയിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ മധ്യസ്ഥര്‍ മുഖേന തീര്‍ക്കുകയാണെങ്കില്‍ പിഴ നല്‍കി പ്രശ്‌നം പരിഹരിക്കും. പരമാവധി വിട്ടുവീഴ്ച ചെയ്യും. പിഴയില്‍ ഇളവ് കൊടുക്കും. അദ്ദേഹം പറഞ്ഞു.
അസിസ്റ്റന്റ് ജില്ലാ ജഡ്ജ് ഇ.വി രാജന്‍, സബ് ജഡ്ജി ഫിലിപ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.എം ഭട്ട് എന്നിവര്‍ സംബന്ധിച്ചു.

evisionnews


Keywords: Mega Adalath, Niyama Sahayi vedi, bar, court, december, press meet 

Post a Comment

0 Comments

Top Post Ad

Below Post Ad