മംഗലാപുരം: (www.evisionnews.in) മംഗലാപുരം കൊണാജെയിലെ ഒരു കടയില്‍നിന്നുംവാങ്ങിയ ചിപ്‌സ് പാക്കറ്റില്‍ ബീഡിയും. ചിപ്‌സ് തിന്ന വിദ്യാര്‍ഥിനി പ്രാഥമിക ചികിത്സതേടി. ഗോറിഗുഡ്ഡെ സ്‌കൂള്‍ വിദ്യാര്‍ഥിനി വാങ്ങിയ ഫങ്കി ടൊമാറ്റൊ പാക്കറ്റിലാണ് ബീഡിയുണ്ടായിരുന്നത്. ചിപ്‌സ് തിന്നുവീട്ടിലേക്കുപോകുന്നതിനിടെയാണ് പാക്കറ്റില്‍നിന്നും ബിഡി കൈയ്യില്‍കിട്ടിയത്. ഉടന്‍ ഛര്‍ദ്ദിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ കടയിലെത്തി പരാതി അറിയച്ചെങ്കിലും മംഗലാപുരത്തുനിന്നുമാണ് ചിപ്‌സ് പാക്കറ്റുകള്‍ കൊണ്ടുവരുന്നതെന്ന് കടയുടമ പറഞ്ഞു. മംഗലാപുരത്ത് ഇത്തരം പാക്കറ്റുസാധനങ്ങളില്‍ മാലിന്യങ്ങളും കടന്നുകൂടുന്നത് നേരത്തെയും ചര്‍ച്ചയായിരുന്നു.
Keywords: Chips packet, Konaje, Beedi, Gorigudde, Manglore

Post a Comment
0 Comments