നീലേശ്വരം (www.evisionnews.in) : ആശുപത്രിയില്‍ അതിക്രമിച്ചു കയറി ഡ്യൂട്ടി ഡോക്ടറെയും ജീവനക്കാരെയും മര്‍ദ്ദിക്കുകയും ആശുപത്രിയുടെ ജനല്‍ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത കേസിലെ ആറാം പ്രതി നാല് വര്‍ഷത്തിനു ശേഷം കോടതിയില്‍ കീഴടങ്ങി.
നീലേശ്വരം തൈക്കടപ്പുറം എ.പി റോഡിലെ ഖമറുദ്ദീനാണ് (24) വെള്ളിയാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കീഴടങ്ങിയത്. കമറുദ്ദീനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
2010 സെപ്തംബര്‍ 10 ന് ഉച്ചയ്ക്ക് 2.30 മണിയോടെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസില്‍ ആറാം പ്രതിയായ ഖമറുദ്ദീന്‍ പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. ഇതേ തുടര്‍ന്ന് ഖമറുദ്ദീനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയാണുണ്ടായത്.
ചെറുവത്തൂര്‍ മദര്‍തെരേസ ചാരിറ്റബിള്‍ ട്രസ്റ്റിലെ ജീവനക്കാരിയായിരുന്ന വെങ്ങാട്ട് കോളനിയിലെ രജനിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസില്‍ ഇപ്പോഴും റിമാന്റില്‍ കഴിയുന്ന നീലേശ്വരം കണിച്ചിറയിലെ പി സതീശനാണ് തേജസ്വിനി ആശുപത്രി ആക്രമണക്കേസിലെ മുഖ്യപ്രതി. തൈക്കടപ്പുറം സ്വദേശികളായ സി.കെ ഷഫീര്‍, ഷരീഫ്, ഷാഹുല്‍ ഹമീദ്, നബീല്‍, പാലിച്ചോന്‍ റോഡിലെ റഷീദ്, ചീനമ്മാടത്തെ സി.കെ അഷ്‌റഫ്, സക്കറിയ, റാഫി, റിനീഷ്, എന്‍.പി ഷഫീര്‍, റിയാസ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
Keywords: Kasaragod-attack-hospital-coury-warrend-september
.jpg)
Post a Comment
0 Comments