കാസര്‍കോട് (www.evisionnews.in): കാസര്‍കോട് പഴയബസ്സ്റ്റാന്റ് പരിസരത്ത് ഒരു ശോച്യാലയമെന്ന വ്യാപാരികളുടേയും യാത്രക്കാരുടെയും ചിരകാലആവശ്യത്തിന് മോചനമാകുന്നു. ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ് ബാത്റും സൗകര്യങ്ങളൊരുക്കിയാണ് നഗരസഭ ഇതിനുപരിഹാരം കണ്ടെത്തിയിരിക്കുന്നത്. ആറു ലക്ഷംരൂപ ചെലവില്‍ പഴയബസ്സ്റ്റാന്റ് മുനിസിപ്പല്‍ കോംപ്ലെക്‌സില്‍ ഒരുക്കിയ ശോച്യാലയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ നഗരസഭ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല നിര്‍വഹിക്കും. ആധുനികഗുണനിലവാരമുള്ള 13 ടോയിലറ്റുകളും അഞ്ചു വാഷ്‌സ്‌പെയ്‌സും രണ്ടു ബാത്തുറൂമും ഇതിലുണ്ട്. ഇതില്‍ സ്ത്രീകള്‍ക്കു അഞ്ചും പുരുഷന്മാര്‍ക്ക് എട്ടും ടോയിലറ്റുകളാണുള്ളത്. യൂറിന് ഒരു രൂപയും കക്കൂസ് കുളിമുറി ആവശ്യത്തിന് അഞ്ചുരൂപയുമാണ് ഈടാക്കുക.
ദിവസവും സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി കാസര്‍കോട് നഗരത്തില്‍ എത്തിപ്പെടുന്നത്. എന്നാല്‍ ഇവര്‍ക്കു അത്യാവശ്യം മൂത്രമൊഴിക്കാന്‍പോലും സൗകര്യമില്ലാതെ ഏറെ ദുരിതമനുഭവിക്കുന്നത് വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. അതിനിടെ നഗരമധ്യത്തില്‍തന്നെ നഗരസഭ ഇത്തരമൊരു ശോച്യാലയമൊരുക്കിയത് ഏറെ പ്രശംസനീയമായി.
.
.
Keywords: Kasaragod-municipality-toilet-complex-bathroom-te-bustand

Post a Comment
0 Comments