കാസര്‍കോട് (www.evisionnews.in): കെട്ടിടനിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫഷണുകളുടെ സംഘടനായ ലെന്‍സ് ഫെഡിന്റെ 17ാം വാര്‍ഷിക കണ്‍വന്‍ഷന്‍ 29ന് കാസര്‍കോട് ചിന്മയ തേജസ് ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി മഞ്ഞളാംകുഴി ഉദ്ഘാടനം ചെയ്യും. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. യു എ ഷബീര്‍ പാതഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. സംഘടനയുടെ മെമ്പര്‍ഷിപ്പ് സോഫ്റ്റ് വയര്‍ ലോഞ്ചിങ് അബ്ദുര്‍റസാഖ് എംഎല്‍എ നിര്‍വഹിക്കും. മുനിസിപ്പല്‍ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, ചെങ്കള പഞ്ചായത്ത്പ്രസിഡന്റ് അബ്ദുല്ല ഹാജി തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചയ്ക്കുശേഷം നടക്കുന്ന സംഘടന സെഷന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി ഉദ്ഘാടനംചെയ്യും.
Keywords: Kasaragod-lencefed-convention-vidyanagar-building


Post a Comment
0 Comments