Type Here to Get Search Results !

Bottom Ad

സി എംപി നേതാവ് പരിയാരം അബ്ബാസ് അന്തരിച്ചു

പാണത്തൂര്‍: (www.evisionnews.in)സിഎംപി നേതാവും പൊതുപ്രവര്‍ത്തകനുമായിരുന്ന പാണത്തൂരിലെ പരിയാരം അബ്ബാസ്(67)അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തേതുടര്‍ന്നു പരിയാരം മെടഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ബാസ് വെളഌയാഴ്ചരാവിലെയാണ് മരിച്ചത്. സിപിഎം പാണത്തൂര്‍ ലോക്കല്‍കമ്മിറ്റിയംഗമായിരുന്ന അബ്ബാസ് 1987ല്‍ എംവി രാഘവന്‍ സിഎംപി രൂപീകരിച്ചതോടെ ആ പാര്‍ട്ടിയില്‍ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു. സിഎംപി ജില്ലാകമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദഹേം വാര്‍ദ്ധ്യസഹജമായ അസുഖംകാരണം കുറച്ചുകാലമായി പാര്‍ട്ടി പ്രവര്‍ത്തന രംഗത്തുനിന്നും വിട്ടുനിന്നു. പെരിയ മൂന്നാംകടവില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: അഷറഫ്(ഗള്‍ഫ്), സലാം, അസ്മ, സഫിയ, മിസ്രിയ.

keywords : cpm-pariyaram-abbas-died

Post a Comment

0 Comments

Top Post Ad

Below Post Ad