കോഴിക്കോട്: (www.evisionnews.in) തൊഗാഡിയ്‌ക്കെതിരെയുള്ള കേസ് നിസ്സാരമായി കണ്ട് പിന്‍വലിച്ചത് ശരിയായില്ലെന്ന് മുസ്ലിംലീഗ് നേതാവും എംപിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. എന്തും ആര്‍ക്കും ഇഷ്ടംപോലെ പറയാമെന്ന രീതി അനുവദിച്ചുകൊടുത്തുകൂട. ഇത്തരം സംഭവം ലളിതവല്‍ക്കരിക്കുന്ന സ്ഥിതി കേരളത്തിന്റെ നന്മയ്ക്ക് ദോഷംചെയ്യും. മതേതരത്വ രാജ്യമാണിത്. ഇവിടെ എല്ലാവരും സഹോദരങ്ങളെപോലെ പ്രശ്‌നങ്ങളൊന്നുമില്ലാതെ കഴിയുന്നു. അതിനു മുറിവേല്‍ക്കാന്‍ അനുവദിച്ചുകൂട. അത്തരക്കാര്‍ക്കെതിരെ നടപടി ആവശ്യമാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
ഇത്തരം കേസുകള്‍ പിന്‍വലിക്കുമ്പോള്‍ കുറെ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. കേസുകള്‍ പിന്‍വലിക്കുമ്പോള്‍ കുറെ ആലോചിക്കേണ്ടതുണ്ടെന്നും ഏതു സാഹചര്യത്തിലാണ് തൊഗാഡിയ്‌ക്കെതിരെയുള്ള കേസ് പിന്‍വലിച്ചതെന്നറിയില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
Keywords: Togadiya, ET Muhammad Basheer M.P, Kozhikkode, Muslim League,
Post a Comment
0 Comments