Type Here to Get Search Results !

Bottom Ad

നാലപ്പാട് ഗ്രൂപ്പ് ട്രോഫി ലോഗോ പ്രകാശനം ചെയ്തു


ദുബായ്: (www.evisionnews.in)  ജിംഖാന മേല്‍പറമ്പ് നവംബര്‍ 28 ന് ദുബായ് കിസീസ് കോര്‍ണര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന നാലപ്പാട് ഗ്രൂപ്പ് ട്രോഫി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം നാലപ്പാട് ഗ്രൂപ്പ് മാനേജര്‍ അഹമദ് അഷ്‌റഫ് എംപറര്‍ ഷിപ്പിങ്ങ് കമ്പനി എം.ഡി. നൗഫല്‍ അബ്ദുള്ളക്ക് നല്‍കി നിര്‍വഹിച്ചു. ഫ്ലോറ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സി.ബി.അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. എം.എ മുഹമ്മദ് കുഞ്ഞി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഹമദ് അഷ്‌റഫ്, മുഹമ്മദ് കുഞ്ഞി കാദിരി, മുഹമ്മദ് കീഴൂര്‍, ഹനീഫ മരബയല്‍, അഷ്‌റഫ് ബ്രിട്ടീഷ്, കെ.എം.ഹസ്സന്‍, ഹനീഫ ടി. ആര്‍, അഹമദ് കട്ടക്കാല്‍, റഹ്മാന്‍ കൈനോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. അമീര്‍ കല്ലട സ്വാഗതവും റഹ്മാന്‍ കടങ്കോട് നന്ദിയും പറഞ്ഞു.

evisionnews


Keywords: Nalappad group, Jim Khana, Dubai, Kisees Corner football ground

Post a Comment

0 Comments

Top Post Ad

Below Post Ad