കാഞ്ഞങ്ങാട്: (www.evisionnews.in) വിശ്വ ഹിന്ദു പരിശ്വത് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ പ്രതിയായ കേരളത്തിലെ കേസുകള്‍ പിന്‍വലിച്ചതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും കാഞ്ഞങ്ങാട്ടെ കേസ് പിന്‍വലിച്ചിട്ടില്ലെന്ന് പോലീസ്. ഇത് സംബന്ധിച്ചുള്ള അറിയിപ്പുകളൊന്നും സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടില്ല. വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ പ്രേരണ നല്‍കും വിധത്തില്‍ കാഞ്ഞങ്ങാട്ട് പ്രസംഗം നടത്തിയതിന് മൂന്ന് വര്‍ഷം മുമ്പാണ് തൊഗാഡിയക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. 2011 ഏപ്രില്‍ അവസാനവാരത്തില്‍ കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിച്ച തൊഗാഡിയ വര്‍ഗ്ഗീയ വികാരം ഇളക്കിവിടുന്ന തരത്തില്‍ പ്രസംഗിക്കുകയും ഇതേ തുടര്‍ന്ന് കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും അക്രമങ്ങള്‍ ഉണ്ടാവുകയും ചെയ്തുവെന്നാണ് കേസ്. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പിക്കുകയും ചെയ്തിരുന്നു. തൊഗാഡിയക്കെതിരെ ഹൊസ്ദുര്‍ഗ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടിക്കുകയും ചെയ്തിരുന്നു. കേസ് പിന്‍വലിച്ചതായി ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാവൂ എന്ന നിലപാടിലാണ് പോലീസ്.
Keywords: Thogadia, communal, speech, Kanhangad, Police, case, Hosdurg court, arrest warrent, sarkar
Post a Comment
0 Comments