കാഞ്ഞങ്ങാട് (www.evisionnews.in): ഹൊസ്ദുര്‍ഗ് കടപ്പുറത്തെ അഭിലാഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നോര്‍ത്ത് സോണ്‍ എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി 26ന് കാഞ്ഞങ്ങാട്ടെത്തും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എ.ഡി.ജി.പി സ്ഥലം സന്ദര്‍ശിക്കുന്നത്.
നവംബര്‍ 15നാണ് കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്കിന് സമീപത്തെ പൂഴിയെടുത്ത വെള്ളക്കെട്ടില്‍ അഭിലാഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം വൈകിട്ട് അഭിലാഷിനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പിറ്റേന്ന് രാവിലെ വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
മരണത്തില്‍ ദുരൂഹത ഉള്ളതിനാല്‍ സംഭവം കൈംബ്രാഞ്ച് അന്വേഷിക്കമെന്ന് വിവിധ സംഘടനകള്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് എ.ഡി.ജി.പി കാഞ്ഞങ്ങാട്ടെത്തുന്നത്.
Keywords: Kasaragod-Kanhangad-Abhilash-ADGP-visit-crimebranch
Post a Comment
0 Comments