കാസര്‍കോട് (www.evisionnews.in): മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ കാസര്‍കോട് മേഖല കമ്മിറ്റിയുടെ കണ്‍വെന്‍ഷനും ഡിസ്ട്രിബ്യൂട്ടര്‍മാരും കമ്പനി അധികൃതരുമായുള്ള മീറ്റിംഗും മെമ്പര്‍ഷപ്പ് കാമ്പയിനും ചൊവ്വാഴ്ച കാസര്‍കോട് ജില്ലാ വ്യാപാര ഭവനില്‍ വെച്ച് നടക്കും.
മേഖല പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ചൗക്കി അധ്യക്ഷത വഹിക്കും. മേഖല ജനറല്‍ സെക്രട്ടറി ഹനീഫ് സെല്‍കിംഗ് സ്വാഗതം പറയും. കെ.വി.വി.എസ് ജില്ലാ പ്രസിഡന്റ് അഹ്മദ് ഷരീഫ് ഉല്‍ഘാടനം ചെയ്യും. ജോസ് തയ്യല്‍, മാഹിന്‍ കേളോട്ട്, മുനീര്‍ ബിസ്മില്ല, ടി.എ. ഇല്ല്യാസ്, മുഹമ്മദ് മുണ്ടാകുലം, എം.ഡി.എ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് നാല്‍ത്തട്ക്ക, ജനറല്‍ സെക്രട്ടറി വിശ്വനാഥന്‍ ബദിയടുക്ക, ഉല്ലാസ് ബോവിക്കാനം സംബന്ധിക്കും.
യോഗത്തില്‍ കാസര്‍കോട് മേഖലയില്‍പെട്ട ബോവിക്കാനം, ചെര്‍ക്കള, വിദ്യാനഗര്‍, ഉളിയത്തടുക്ക, കാസര്‍കോട്, തളങ്കര, ചൗക്കി, മൊഗ്രാല്‍ പുത്തൂര്‍ എന്നിവിടങ്ങളില്‍ മൊബൈല്‍ വ്യാപാരികള്‍ കടകളടച്ച് യോഗത്തില്‍ സംബന്ധിക്കണമെന്ന് അറിയിക്കുന്നു.
Keywords: Kasaragod-mobile-delears-Association-meeting-vyapara-bhavan

Post a Comment
0 Comments