കാഞ്ഞങ്ങാട്: (www.evisionnews.in) പൊള്ളക്കട ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ബീഹാര്‍ സ്വദേശി സോനു (22)വിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും. ബന്ധുക്കളെ വിവരം അറിയിച്ചതായി പോലിസ് പറഞ്ഞു. അതേസമയം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബംഗാളികളായ മുഹമ്മദ് അസീസ് (23), അനില്‍ (20), സുസല്‍സ (20), ദിലീപ് (18) എന്നിവരുടെ നില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട പിക്കപ്പ് വാനിലുണ്ടായിരുന്നവരാണ് അഞ്ചുപേരും. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പൊള്ളക്കടവില്‍ കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ സോനു ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കണ്ണൂരില്‍ നിന്ന് അമിതവേഗതയില്‍ വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം. നിസാരമായി പരിക്കേറ്റ 15ഓളം പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
Keywords: Pollakkada, accident, Sonu, Beehar, Medical college, Bengali, KSRTC, Kannur
Post a Comment
0 Comments