കാസര്‍കോട്: (www.evisionnews.in) ഗാര്‍ഹികപീഡനനിരോധന നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് മങ്കി ഷോ. സാമൂഹികനീതി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹികസുരക്ഷാ മിഷന്‍ സംഘടിപ്പിച്ച മങ്കി ഷോ വേറിട്ട രീതിയിലാണ് ജനങ്ങളോട് സംവദിച്ചത്. വീടിന്റെ അകത്തളങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍, അവയെ നിയമപരമായി നേരിടേണ്ട നടപടികള്‍ എന്നിവയെക്കുറിച്ച് കിറ്റി എന്ന കുരങ്ങുപാവയെ കേന്ദ്രകഥാപാത്രമാക്കി ഹാസ്യത്തിന്റെ മേമ്പൊടിയോടെയായിരുന്നു ഷോ. മജീഷ്യനായ വിനോദ് നരനാട്ടാണ് അവതാരകന്‍.
നിയമത്തിനുകീഴില്‍ വരുന്ന ചെറിയകാര്യങ്ങള്‍പോലും ഹാസ്യാത്മകമായി ആളുകളോട് സംവദിക്കുന്ന രീതിയിലാണ് പരിപാടി തയ്യാറാക്കിയത്. സ്ത്രീസുരക്ഷയും നിയമനടപടികളും കിറ്റിയോട് ചോദിച്ചറിയാനും പരിപാടിയില്‍ അവസരമുണ്ട്. വിനോദ് നരനാട് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ശുചിത്വം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിനോദ് നരനാട്ട് ക്ലാസുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
Keywords: Monekey, Naranad, science and technology, peedanam, Kitty, Kurangu pava,

Post a Comment
0 Comments